ചെങ്ങമനാട്: റവന്യൂ ഡിജിറ്റൽ സർവേയുടെ ഭാഗമായി ശ്രീമൂലനഗരം മേഖലാ ഓഫീസിന്റെ പ്രവർത്തനങ്ങൾക്ക് ആലുവ എം എൽ എ അൻവർ സാദത്ത് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗവൺമെന്റിന്റെ ഭൂമിയും പൊതുജനങ്ങളുടെ ഭൂമിയും ഉൾപ്പെടുന്ന രേഖകളുടെ വിശദമായ ഡിജിറ്റൽ വിവരങ്ങൾ തയ്യാറാക്കുന്നതിനും ആയത് ഒരു വിരൽത്തുമ്പിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുമാണ് ഡിജിറ്റൽ സർവേ കൊണ്ട് ഉദ്ദേശിക്കുന്നത്. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന ചൊവ്വര വില്ലേജ് ഡിജിറ്റൽ സർവേയുടെ രണ്ടാംഘട്ടത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. പ്രിയങ്ക എച്ച് റീ സർവ്വേ സൂപ്രണ്ട് തൃപ്പൂണിത്തറ, സുനിൽ കെ കെ സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ എറണാകുളം കളക്ടറേറ്റ്, റീസർവ്വേ അസിസ്റ്റൻറ് ഡയറക്ടർ ജയകുമാർ കെ , കെ സുരേഷ് കുമാർ I E C നോഡൽ ഓഫീസർ സർവ്വേ ഭൂരേഖ വകുപ്പ് എന്നിവർ ഡിജിറ്റൽ സർവേയെ കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു. പഞ്ചായത്ത് മെമ്പർമാരായ കെ സി മാർട്ടിൻ, ഷിജിത സന്തോഷ്, സിൽവി ബിജു, മീന വേലായുധൻ, ജാരിയ കബീർ, കെ പി സുകുമാരൻ, പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ജലീൽ കെ എം, വില്ലേജ് ഓഫീസർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



