ചെങ്ങമനാട്: എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ഹാൻഡ്ബോൾ മത്സരങ്ങൾ മലയാറ്റൂർ സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. സ്കൂൾ മാനേജർ റവ. ഫാദർ ജോസ് ഒഴലക്കാട്ട് അധ്യക്ഷതവഹിച്ച യോഗത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ആനിമോൾ ബേബി , മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് പ്രസിഡൻറ് വിൻസൺ കോയിക്കര, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത്, പഞ്ചായത്ത് വാർഡ് മെമ്പർ സേവ്യർ വടക്കുഞ്ചേരി, സ്കൂൾ പി ടി എ വൈസ് പ്രസിഡൻറ് ബാബു T A, സ്കൂൾ പ്രിൻസിപ്പാൾ ഡോ. സി എ ബിജോയ്, സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി എം പി എന്നിവർ സംസാരിച്ചു. അങ്കമാലി ഉപജില്ല ഗയിംസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നതിനായി പ്രവർത്തിച്ച കായിക അദ്ധ്യാപകൻ ടൈറ്റസ് ജി. ഊരക്കാട്ടിലിനെ ചടങ്ങിൽ ആദരിച്ചു.