2023-24 വർഷങ്ങളിൽ റബ്ബർ കൃഷി ചെയ്തവർക്ക് ധനസഹായത്തിന് റബ്ബർ ബോർഡിന്റെ www.rubberboard.org.in എന്ന വെബ്സൈറ്റിൽ നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം
25 സെന്റ് മുതൽ രണ്ടര ഏക്കർ സെന്റ് വരെ ഉള്ള തോട്ടം ഉടമകൾക്ക് അർഹതയുണ്ട്. അപേക്ഷക്കൊപ്പം തോട്ടത്തിന്റെ സ്വയം തയ്യാറാക്കിയ പ്ലാൻ, ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടും ഐ എഫ് സി കോഡും ഉൾപ്പെടുന്ന പാസ്ബുക്കിന്റെ പകർപ്പ്, ആധാർ കോപ്പി, ഉടമസ്ഥ സർട്ടിഫിക്കറ്റ്, തൈ വാങ്ങിയ ബില്ല്, നോമിനി ഉണ്ടെങ്കിൽ അതിന്റെ രേഖ എന്നിവയും സമർപ്പിക്കണം, ഒന്നാം വർഷം തൈ വില ഉൾപ്പെടെ 30000 രൂപയും മൂന്നാം വർഷം ₹10000 ലഭിക്കും.