ചെങ്ങമനാട്: റബ്ബർ കൃഷി ധനസഹായത്തിന് റബ്ബർ ബോർഡ് അപേക്ഷ ക്ഷണിക്കുന്നു. 2023, 2024 വർഷങ്ങളിൽ ആവർത്തന കൃഷി /പുതു കൃഷി നടത്തിയിട്ടുള്ള കർഷകർക്ക് സർവീസ് പ്ലസ് പോർട്ടലിലൂടെ ഓൺലൈൻ ആയി 2024 സെപ്റ്റംബർ 23 മുതൽ നവംബർ 30 വരെ അപേക്ഷ സമർപ്പിക്കാം.
അപേക്ഷയോടെപ്പം ആധാറുമായി ബന്ധിപ്പിച്ചുള്ള ബാങ്ക് പാസ്സ്ബുക്ക് കോപ്പി, ആധാർകാർഡ് കോപ്പി, തോട്ടത്തിൻ്റെ അതിരുകൾ രേഖപ്പെടുത്തിയ സ്വയം തയ്യാറക്കിയ പ്ലാൻ, വില്ലേജ് ഓഫീസിൽ നിന്നുള്ള ഉടമസ്ഥത സർട്ടിഫിക്കറ്റ് , തൈകൾ വാങ്ങിയ ബില്ല് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
പ്രത്യേക ശ്രദ്ധക്ക്
- സർവീസ് പ്ലസ് പോർട്ടലിൽ 23.09.24 മുതൽ 30.11.24 വരെ മാത്രമേ അപേക്ഷ അപ്‌ലോഡ് ചെയ്യുവാൻ സാധിക്കുകയുള്ളു.
- ഒരിക്കൽ അപ്‌ലോഡ് ചെയ്യുന്ന certificate/documents പിന്നീട് മാറ്റം ചെയ്യാൻ സാധിക്കത്തതിനാൽ നിബന്ധനകൾ മനസ്സിലാക്കി കൃത്യമായ രേഖകൾ തെറ്റ് കൂടാതെ അപ്‌ലോഡ് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
കൂടുതൽ വിവരങ്ങൾക്ക്/ സംശയനിവാരണത്തിന് 9366249486 , 9446204144, 97442 42608 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.