കോഴിക്കോട്: രോഗിയായ സുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തിയ യുവാവ് കാന്റീനില്‍ വെച്ച് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചായിരുന്നു അപകടം. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം.