കോട്ടയം: രാഷ്ട്രീയ വിവാദങ്ങൾക്കിടെ എൻഎസ്എസ് പൊതുയോഗം ഇന്ന് പെരുന്നയിലെ ആസ്ഥാനത്ത് ചേരും. രാവിലെ 11 മണിക്ക് പ്രതിനിധി സഭാ മന്ദിരത്തിലാണ് യോഗം. 2024 – 25 വർഷത്തെ ബജറ്റുമായി ബന്ധപെട്ട നടപടി ക്രമങ്ങളാണ് യോഗത്തിന്റെ അജണ്ട. സമദൂരം വെടിഞ്ഞ് സർക്കാർ അനുകൂല നിലപാട് വ്യക്തമാക്കിയ ജി.സുകുമാരൻ നായരുടെ നിലപാടിനെതിരെ യോഗത്തിൽ വിമർശനം ഉയരുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. എന്നാൽ അജണ്ടയ്ക്കു പുറത്തുള്ള കാര്യങ്ങൾ പരിഗണിക്കാൻ സാധ്യതയില്ല. ആഗോള അയ്യപ്പ സംഗമത്തിനു ശേഷമാണ് സുകുമാരൻ നായർ സർക്കാരിനെ പുകഴ്ത്തി രംഗത്തുവന്നത്. പിന്നാലെ വിവിധ എൻഎസ്എസ് കരയോഗങ്ങൾ പ്രതിഷേധം പരസ്യമാക്കിയിരുന്നു.



