കുറിച്ചിത്താനം: 2024-25 അധ്യയന വർഷത്തിലെ ഉപജില്ല കലോത്സവം ഒക്ടോബർ 19, 21, 22 തിയതികളിൽ കുറിച്ചിത്താനം ശ്രീകൃഷ്ണ ലൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. നാളെ രാവിലെ 9 മണിക്ക് കുറിച്ചിത്താനം കവലയിൽ നിന്നും ജനപ്രതിനിധികളും വിദ്യാർത്ഥികളും അദ്ധ്യാപകരും കുറിച്ചിത്താനം പൗരാവലിയും അണിനിരക്കുന്ന വിളംബര ഘോഷയാത്ര കലോത്സവ നഗരിയിൽ എത്തിച്ചേരുമ്പോൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബെൽജി ഇമ്മാനുവൽ പതാക ഉയർത്തും.തുടർന്ന് മത്സരങ്ങൾക്ക് തുടക്കമാകും.
21 തിങ്കൾ രാവിലെ 10 മണിക്ക് ഉദ്ഘാടന സമ്മേളനം അഡ്വ.മോൻസ് ജോസഫ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും .കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ കലോത്സവം ഉദ്ഘാടനം ചെയ്യും. കെ ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തും.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ വി ബിന്ദു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പിസി കുര്യൻ, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവൽ, ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോൺസൺ ജോസഫ് പുളിക്കിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എൻ രാമചന്ദ്രൻ, മരങ്ങാട്ടു സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം എം തോമസ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജേഷ് ശശി ,കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻ, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തങ്കച്ചൻ സി കെ, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ രാജു തുടങ്ങിയ ജനപ്രതിനിധികൾ പ്രസംഗിക്കും. 22 ചൊവ്വ വൈകുന്നേരം നാലുമണിക്ക് സമാപന സമ്മേളനം സ്കൂൾ മാനേജർ പഴയിടം മോഹനൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ആറ് പഞ്ചായത്തുകളിൽ നിന്നായി 60 ലേറെ വിദ്യാലയങ്ങളിൽ നിന്നും 3000 ത്തോളം വരുന്ന മത്സരാർത്ഥികൾ 12 വേദികളിലായി മാറ്റുരയ്ക്കുന്ന കലാ മാമാങ്കം ആവേശമാക്കാനുള്ള ഒരുക്കങ്ങളിലാണ് മുഖ്യ സംഘാടകരായ ബൽജി ഇമ്മാനുവൽ, പഴയിടം മോഹനൻ നമ്പൂതിരി, എ.ഇ.ഒ സജി കെ.ബി, പ്രിൻസിപ്പാൾ റാണി ജോസഫ്, ഹെഡ്മിസ്ട്രസ് കെ.എൻ സിന്ധു, പി.റ്റി.എ പ്രസിഡൻ്റ് സി.കെ രാജേഷ് കുമാർ എന്നിവർ.