തിരുവില്വാമല: വൃന്ദാവന വിനോദിനിയായ രാധയുടെ മഹത്വം വിവരിക്കുന്ന രാധാസഹസ്ര നാമസ്തോത്രം പ്രകാശനം ചെയ്തു. മലയാളം വ്യാഖ്യാന സഹിതം തയ്യാറാക്കിയ പുസ്തകം എഴുത്തുകാരനും അധ്യാപകനുമായ കിരൺ ജിത് യു ശർമയാണ് മലയാളത്തിലേക്ക് തയ്യാറാക്കിയത്. ഇതോടൊപ്പം ഇദ്ദേഹം രചിച്ച രാധയുടെ കഥകൾ വർണ്ണിക്കുന്ന വൃന്ദാവന വിനോദിനി രാധ എന്ന പുസ്തകവും പ്രകാശനം ചെയ്തു. വിജയദശമി ദിവസം ഓൺലൈനായി നടന്ന ചടങ്ങിൽ കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രനാണ് പുസ്തകം പ്രകാശിപ്പിച്ചത്. കോഴിക്കോട് സരോവരം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഫ്ലിപ് കാർട്ടിലും ആമസോണിലും രണ്ട് പുസ്തകങ്ങളും ലഭ്യമാണ്.