Friday, March 6, 2026
No menu items!
Homeവാർത്തകൾരാജ്യസഭ ഉപതിരഞ്ഞെടുപ്പ്; ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്ന് മത്സരിക്കും 

രാജ്യസഭ ഉപതിരഞ്ഞെടുപ്പ്; ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്ന് മത്സരിക്കും 

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ബിജെപി അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. ജോര്‍ജ് കുര്യനടക്കം രാജ്യസഭയിലേക്ക് മത്സരിക്കുന്ന 9 സ്ഥാനാര്‍ഥികളുടെ പേരും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റൊരു കേന്ദ്ര മന്ത്രി രവ്‌നീത് സിങ് ബിട്ടു രാജസ്ഥാനില്‍ നിന്നു മത്സരിക്കും. സെപ്റ്റംബര്‍ മൂന്നിനാണ് 12 സീറ്റുകളിലേക്കുള്ള രാജ്യസഭ ഉപതെരഞ്ഞെടുപ്പ്. നമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഓഗസ്റ്റ് 14നു ആരംഭിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, സര്‍ബാനന്ദ സോനോവാള്‍, ജോതിരാദിത്യ സിന്ധ്യ എന്നിവരുള്‍പ്പെടെയുള്ള സിറ്റിങ് അംഗങ്ങള്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാജ്യസഭയില്‍ ഒഴിവു വന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments