Saturday, February 21, 2026
No menu items!
Homeവാർത്തകൾരാജ്യത്ത് സ്ത്രീകളും കുട്ടികളും ഭീകരമായി ആക്രമിക്കപ്പെടുന്നു; മിനി കെ ഫിലിപ്പ്

രാജ്യത്ത് സ്ത്രീകളും കുട്ടികളും ഭീകരമായി ആക്രമിക്കപ്പെടുന്നു; മിനി കെ ഫിലിപ്പ്

കോട്ടയം: മാർഗ്ഗ ദർശികൾ ആരുമില്ലാത്ത വിധം രാജ്യം കൂരിരുൾ വ്യാപിച്ചിരിക്കുന്നുവെന്നും സ്ത്രീ സുരക്ഷ സംവിധാനം എന്നത് നോക്കു കുത്തികൾ മാത്രമായി തീർന്നുവെന്നും സ്‌ത്രീ സുരക്ഷ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി മിനി കെ ഫിലിപ്പ്.

കൽക്കത്ത ആർ ജി കാർ മെഡിക്കൽ കോളേജിൽ പി ജി ഡോക്ടർ പീഡനത്തിനു ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് AIMSS AIDYO, AIDSO എന്നിവയുടെ നേതൃത്വത്തിൽ കോട്ടയത്ത്‌ നടന്ന ജനകീയ മെഴുതിരി തെളിയ്ക്കൽ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു മിനി കെ ഫിലിപ്പ്. ആശ രാജ്‌ അധ്യക്ഷയായിരുന്നു. AIDYO ജില്ലാ സെക്രട്ടറി അരവിന്ദ് വേണു ഗോപാൽ, ജില്ലാ പ്രസിഡന്റ് രജിത ജയറാം, AI മസ് ജില്ലാ സെക്രട്ടറി മായമോൾ KP, AIDSO ജില്ലാ പ്രസിഡന്റ് റലേഷ് ചന്ദ്രൻ, AIDSO സ്റ്റേറ്റ് കമ്മിറ്റി അംഗം മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. സൂര്യസെൻ, ഹെലൻ റോസാ, ജോജോ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധ ഗാനാലാപനവും നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments