ന്യൂഡൽഹി: ഇന്ത്യൻ ചിത്രകലയ്ക്ക് പുതിയ ഭാവുകത്വം നൽകിയ രാജാ രവിവർമ്മയുടെ ചിത്രം ഒരു ഇന്ത്യൻ കലാസൃഷ്ടിക്ക് ലഭിച്ച ഏറ്റവും വലിയ തുകയ്ക്ക് ലേലത്തിൽ വിറ്റ് പോയി. 167.20 കോടി രൂപയ്ക്കാണ് (17.9 Million Dollar) യശോദയും കൃഷ്ണനും എന്ന ചിത്രം വിറ്റ് പോയത്. ബുധനാഴ്ച ദില്ലിയിൽ നടന്ന സാഫ്രോണ്‍ ആർട്ട് സ്പ്രിങ് ലേലത്തിലാണ് റെക്കോർഡ് വിലയ്ക്ക് ചിത്രം വിറ്റ് പോയത്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളിൽ ഒന്നായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് പൂനവാലയാണ് ചിത്രം ഇത്രയും ഉയർന്ന വിലയ്ക്ക് വാങ്ങിയത്.
കഴിഞ്ഞ വർഷം 118 കോടി രൂപയ്ക്ക് വിറ്റ എം എഫ് ഹുസൈന്റെ അൺടൈറ്റിൽഡ് (ഗ്രാം യാത്ര) ചിത്രത്തിന്റെ റിക്കോർഡ് ഇതോടെ പഴങ്കതയായി. രാജാ രവിവർമ്മ 1800 -കളിൽ വരച്ചതെന്ന് കരുതപ്പെടുന്ന ചിത്രത്തിൽ പശുവിനെ കറക്കുന്ന യശോദയെ കെട്ടിപ്പിടിച്ച് പാലിനായി ഗ്ലാസ് നീട്ടുന്ന കൃഷ്മനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഇന്ത്യൻ ചിത്രത്തിന് ലോകത്തെ ചിത്രവിപണിയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണ് ഈ ചിത്രത്തിന് ലഭിച്ചത്



