മലയിന്‍കീഴ് : നവാഗതയായ സൂര്യവെണ്ണിയൂരിന്റെ രദനപുരിയിലെ രാജകുമാരി എന്ന നോവല്‍ എഴുത്തുകാരി ധനുജകുമാരി പ്രകാശനം ചെയ്തു. മലയിന്‍കീഴ് നിള സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലാഹാളില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരികവേദി പ്രസിഡന്റ് കെ.വാസുദേവന്‍നായര്‍ അധ്യക്ഷനായി. ചരിത്രകാരന്‍ വെള്ളനാട് രാമചന്ദ്രന്‍ പുസ്തകം സ്വീകരിച്ചു. കുമാരി വരദ പുസ്തകപരിചയം നടത്തി. സാംസ്‌കാരികവേദി വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ ശിവഗംഗ, സെക്രട്ടറി പ്രിയാശ്യാം, കവയിത്രി രശ്മി.ആര്‍.ഊറ്ററ, എഴുത്തുകാരന്‍ ആര്‍.എസ്.പണിക്കര്‍, എഴുത്തുകാരി ശാലിനി നെടുമങ്ങാട് എന്നിവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടന്ന കവിസമ്മേളനം കവി കുറിഞ്ചിലക്കോട് ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കവി സന്തോഷ്‌കുമാര്‍ സരയൂതീരം അധ്യക്ഷനായ പരിപാടിയില്‍ പ്രമുഖകവികള്‍ സ്വന്തം രചനകള്‍ അവതരിപ്പിച്ചു.