മലയിന്‍കീഴ് : യുവ എഴുത്തുകാരി സൂര്യവെണ്ണിയൂരിന്റെ രദനപുരിയിലെ രാജകുമാരി എന്ന നോവലിന്റെ പ്രകാശനം ഇന്ന്. മലയിന്‍കീഴ് നിള സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് മൂന്ന് മണിക്ക് മലയിന്‍കീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലാഹാളില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരി ധനുജകുമാരി നോവല്‍ പ്രകാശനം ചെയ്യും. സാംസ്‌കാരികവേദി പ്രസിഡന്റ് കെ.വാസുദേവന്‍നായര്‍ അധ്യക്ഷനാകും. വെള്ളനാട് രാമചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങും. ബാലസാഹിത്യകാരി കുമാരി വരദ പുസ്തകപരിചയം നടത്തും. സാംസ്‌കാരികവേദി വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ ശിവഗംഗ, സെക്രട്ടറി പ്രിയാശ്യാം, ശാലിനി നെടുമങ്ങാട്, പ്രദീഷ് അരുവിക്കര, രശ്മി.ആര്‍.ഊറ്ററ, ആര്‍.എസ്.പണിക്കര്‍, സന്ധ്യഅനിഷ്, സൂര്യ വെണ്ണിയൂര്‍ എന്നിവര്‍ സംസാരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന കവിസമ്മേളനം കവി കുറിഞ്ചിലക്കോട് ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സന്തോഷ്‌കുമാര്‍ സരയൂതീരം അധ്യക്ഷനാകുന്ന ചടങ്ങില്‍ പ്രമുഖ കവികള്‍ രചനകള്‍ അവതരിപ്പിക്കും.



