വിളപ്പില്‍ശാല: കലയും സംസ്‌കാരവും ഒരുപോലെ സമന്വയിപ്പിച്ചു കൊണ്ട് വിളപ്പില്‍ശാല ശ്രീകണ്‌ഠേശ്വര കലാക്ഷേത്രം ഇരുപത് ആണ്ടുകള്‍ പിന്നിട്ടു. കലാക്ഷേത്രത്തിന്റെ ഇരുപതാം ജന്മവാര്‍ഷികവും സാംസ്‌കാരിക സദസും തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ്മ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ശിവമോഹന്‍തമ്പി അധ്യക്ഷനായി. ചരിത്രഗവേഷകന്‍ മഹേന്ദ്രനാഥിനേയും വിവിധ മേഖലയില്‍ ജോലിചെയ്തിരുന്ന മുതിര്‍ന്ന പൗരന്മാരെയും ആദരിച്ചു. ജില്ലാപഞ്ചായത്തംഗം വിളപ്പില്‍ രാധാകൃഷ്ണന്‍, വാര്‍ഡംഗം വി.വി.ഗിരീഷ്‌കുമാര്‍, മാധ്യമപ്രവര്‍ത്തകന്‍ ശിവാകൈലാസ്, കവിയും ഗാനരചയിതാവുമായ കെ.പി.ഹരികുമാര്‍, സര്‍വ്വേശ്വരന്‍കലാസാഗര്‍, കലാക്ഷേത്രം ചെയര്‍മാന്‍ ജി.അനില്‍കുമാര്‍, വിജി ബൈജു, സുചിത്ര അനില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ അരങ്ങേറ്റം, കലാവിരുന്ന്, സമ്മാനദാനം എന്നിവയും നടന്നു.



