എം.ജിപരീക്ഷാ ഫലം രണ്ടാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി (2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 20 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍. പ്രാക്ടിക്കല്‍ അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് സ്പോര്‍ട്സ് ന്യൂട്രിഷന്‍ ആന്റ് ഫിസിയോതെറപ്പി (2022 അഡ്മിഷന് റഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് പുതിയ സ്കീം ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 13ന് പാലാ അല്‍ഫോന്‍സ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍. പരീക്ഷാ തീയതി മൂന്നാം സെമസ്റ്റര്‍ ബിവോക്ക് (2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് പുതിയ സ്കീം) പരീക്ഷകള്‍ ഡിസംബര്‍ 31 മുതല്‍ നടക്കും.
രണ്ടാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി: എം.ജിപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
RELATED ARTICLES



