തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം എന്ന മധ്യപ്രദേശിനെ നേരിടും. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാവിലെ 9. 30ന് ആണ് മത്സരം. പരിക്ക് മാറിയെത്തിയ സച്ചിന് ബേബിയുടെ നേതൃത്വത്തിലാണ് കേരളം ഇറങ്ങുക. എലീറ്റ് ഗ്രൂപ്പ് സിയിൽ അഞ്ച് മത്സരങ്ങളില്‍ നിന്ന് 20 പോയിൻറുമായി ഹരിയാന ഒന്നാം സ്ഥാനത്തും 18 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തുമാണ്.10 പോയന്റുമായി മധ്യപ്രദേശ് ആറാമതാണ്. സ്പോര്‍ട്ട് 18 ചാനലില്‍ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും.
കേരള ടീം: സച്ചിന് ബേബി (ക്യാപ്റ്റന്‍), രോഹന് എസ് കുന്നുമ്മല്‍, വിഷ്ണു വിനോദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്, മുഹമ്മദ് അസറുദീന്‍, സല്മാന് നിസാര്‍, ആദിത്യ സര്‍വതെ, ഷോണ്‍ റോജര്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിധീഷ് എം.ടി, ബേസില്‍ എന്‍.പി, ഷറഫുദീന്‍ എന്‍.എം, ശ്രീഹരി എസ്.നായര്‍.