Wednesday, August 6, 2025
No menu items!
Homeകലാലോകംരജനികാന്തിന്റെ 'വേട്ടയാന്‍' 200 കോടി പിന്നിട്ടു

രജനികാന്തിന്റെ ‘വേട്ടയാന്‍’ 200 കോടി പിന്നിട്ടു

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടയാൻ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ലോകമെമ്ബാടുമുള്ള ബോക്‌സ് ഓഫീസില്‍, ആദ്യ 4 ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടിയുടെ നാഴികക്കല്ല് പിന്നിട്ടു. ഇപ്പോള്‍ ചിത്രം 250 കോടി രൂപയിലേക്ക് മുന്നേറുകയാണ്. രജനികാന്ത്, അമിതാഭ് ബച്ചൻ, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, ദുഷാര വിജയൻ, മഞ്ജു വാര്യർ, റിതിക സിംഗ്, അഭിരാമി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആദ്യ ദിനം 31.7 കോടിയും, രണ്ടാം ദിവസം 24 കോടിയും, മൂന്നാം ദിവസം 26.75 കോടിയും, നാലാം ദിനത്തില്‍ ഏകദേശം 22.25 കോടിയും ചിത്രം വാരിക്കൂട്ടി. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിതരണക്കാർ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനായി അധിക സ്‌ക്രീനുകള്‍ ആവശ്യപ്പെടുന്നതായി നിർമ്മാണ കമ്ബനി ലൈക്ക പ്രൊഡക്ഷൻസ് പറഞ്ഞു.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായി ഒക്ടോബർ 10 നാണ് ചിത്രം ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. കേരളത്തില്‍ നിന്ന് ചിത്രം നാല് ദിവസം കൊണ്ട് വാരിയത് 13.20 കോടി രൂപയാണ്. ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായും ‘വേട്ടയൻ’ മാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments