കൊല്ലം: രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം ഓക്സ്ഫോർഡ് സ്കൂളിൽ നോളെജ് നോകൗട്ട് എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 14 സ്കൂളുകൾ പങ്കെടുത്തു. ഫൈനൽ റൗണ്ടിലേക്കെത്തിയ 5 സ്കൂളുകളിൽ നിന്ന് യു പി വിഭാഗത്തിൽ ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് ആറ്റിങ്ങൽ ഒന്നാം സ്ഥാനം കാരസ്ഥാമാക്കി. നാഷണൽ പബ്ലിക് സ്കൂൾ തഴുത്തല, എൻ എസ് എസ് എച് എസ് എസ് പ്രാക്കുളം, യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഹൈസ്കൂൾ തലത്തിൽ ജി എച് എസ് എസ് അയ്യങ്കോയിക്കൽ, എൻ എസ് എസ് എച് എസ് എസ് പ്രാക്കുളം, ട്രിനിറ്റി ലൈസിയം യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കൊല്ലം ടി കെ എം കോളേജ് ഇംഗ്ലീഷ് വിഭാഗം റിട്ടയേർഡ് പ്രൊഫസർ ശ്രീ ഷിബു ജോസ്, അഡ്വക്കേറ്റ് ശംഭു പാർത്ഥസാരതി, എഞ്ചിനീയർ ശ്യാം ബാബു എന്നിവരാണ് ക്വിസ് മത്സരം നിയന്ത്രിച്ചത്.