2022,2023,2024 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കവിത സമാഹാരങ്ങളാണ് മത്സരത്തിന് അയക്കേണ്ടത്. കവിത സമാഹാരങ്ങളുടെ 3കോപ്പി 2024 ഡിസംബർ 20ന് മുമ്പ് സെക്രട്ടറി നയനൻ നന്ദിയോട്, പൂഞ്ചേരി മന്ദിരം, മലമുറി പനയൂർ P.O, പാലക്കാട് പിൻ-678552 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കവിത സമാഹാരത്തിന് 10001രൂപയും, പ്രശംസാ പത്രവും, മെമെന്റൊയും അടങ്ങുന്ന രചന സാഹിത്യ പുരസ്‌കാരം നൽകുന്നതാണ്.2025 ഫെബ്രുവരി 1ന് നടക്കുന്ന രചന സാഹിത്യ വേദിയുടെ വാർഷിക സമ്മേളന വേദിയിൽ വെച്ച് ഗ്രന്ഥ കർത്താവിന് സമർപ്പിക്കുന്നതാണ്.