മേപ്പാടി: രക്ഷാപ്രവർത്തനങ്ങള്‍ക്കായി എയർഫോഴ്സിന്റെ എ.എല്‍.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകള്‍ ദുരന്ത സ്ഥലത്തേക്ക് അധികം വൈകാതെ കല്‍പറ്റ എസ്.കെ.എം.ജെ. സ്കൂള്‍ ഗ്രൗണ്ടിലെത്തും. എരിയല്‍ വ്യൂ ലഭ്യമാക്കി, എയർ ലിഫ്റ്റിങ് സാധ്യമായ എല്ലാ ഭാഗത്തുനിന്നും പ്രവർത്തനങ്ങള്‍ നടത്തും. എൻഡിആർഎഫിന്റെ ഒരു സംഘം ദുരന്ത ഭൂമിയിലുണ്ട്. രണ്ട് സംഘം കൂടി തിരിച്ചിട്ടുണ്ട്. ഡിഫൻസ് സെക്യൂരിറ്റി ടീമിന്റെ രണ്ട് സംഘവും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഫയർഫോഴ്സിന്റെ ടീമുകളും എത്തുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂർ കന്റോണ്‍മെന്റില്‍ നിന്ന് കരസേനയുടെ രണ്ട് സംഘം കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.



