നെടുമങ്ങാട് : മഹാത്മാഗാന്ധിയുടെ 77-ാമത് രക്തസാക്ഷി ദിനം ആചരിച്ചു. നെടുമങ്ങാട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബീനഅജിത്ത് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി ചെയര്‍മാന്‍ നെടുമങ്ങാട് ശ്രീകുമാര്‍ അധ്യക്ഷനായി. ഭാരവാഹികളായ തോട്ടുമുക്ക് വിജയന്‍, നൗഷാദ് കായ്പ്പാടി, പുലിപ്പാറ യൂസഫ്, തോട്ടുമുക്ക് പ്രസന്നന്‍, വഞ്ചുവം ഷറഫ്, നെടുമങ്ങാട് എം. നസീര്‍, വെമ്പില്‍ സജി, ഇല്ല്യാസ് പത്താംകല്ല്, ഷാജഹാന്‍ പത്താംകല്ല്, റഷീദ് എന്നിവര്‍ സംസാരിച്ചു.