Monday, December 22, 2025
No menu items!
Homeവാർത്തകൾയു.​ജി.​സി ഭേ​ദ​ഗ​തി പ്ര​കാ​രം ഗ​വേ​ഷ​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലോ അ​ക്കാ​ദ​മി​ക് ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലോ സീ​നി​യ​ർ ത​ല​ത്തി​ലു​ള്ള​വ​രെ​യും വി.​സി നി​യ​മ​ന​ത്തി​ന്​ പ​രി​ഗ​ണി​ക്കാം

യു.​ജി.​സി ഭേ​ദ​ഗ​തി പ്ര​കാ​രം ഗ​വേ​ഷ​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലോ അ​ക്കാ​ദ​മി​ക് ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലോ സീ​നി​യ​ർ ത​ല​ത്തി​ലു​ള്ള​വ​രെ​യും വി.​സി നി​യ​മ​ന​ത്തി​ന്​ പ​രി​ഗ​ണി​ക്കാം

യു.​ജി.​സി പു​റ​ത്തി​റ​ക്കി​യ പു​തി​യ ക​ര​ട് ഭേ​ദ​ഗ​തി പ്ര​കാ​രം പ്ര​ഫ​സ​റാ​യി 10 വ​ർ​ഷം സേ​വ​ന​പ​രി​ച​യ​മു​ള്ള അ​ക്കാ​ദ​മി​ക് വി​ദ​ഗ്​​ധ​നു പു​റ​മെ ഗ​വേ​ഷ​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലോ അ​ക്കാ​ദ​മി​ക് ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലോ സീ​നി​യ​ർ ത​ല​ത്തി​ലു​ള്ള​വ​രെ​യും വി.​സി നി​യ​മ​ന​ത്തി​ന്​ പ​രി​ഗ​ണി​ക്കാം. പൊ​തു​ഭ​ര​ണ​ത്തി​ൽ സീ​നി​യ​ർ ത​ല​ത്തി​ലു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കാ​മെ​ന്ന് വ്യ​വ​സ്ഥ​യു​ള്ള​തി​നാ​ൽ ഐ.​എ.​എ​സു​കാ​ർ​ക്കും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ത​ല​പ്പ​ത്തു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കാം. ഇ​വ​രൊ​ക്കെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​ക്ക് ബോ​ധ്യ​പ്പെ​ട്ടാ​ൽ മ​തി.

വി.​സി​യാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​യാ​ൾ പ്ര​ഗ​ല്ഭ​നാ​യ അ​ക്കാ​ദ​മീ​ഷ്യ​നും 10 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള പ്ര​ഫ​സ​റു​മാ​ക​ണ​മെ​ന്നാ​ണ് നി​ല​വി​ലെ വ്യ​വ​സ്ഥ. കാ​ര്യ​പ്രാ​പ്തി, സ്വ​ഭാ​വ​ദൃ​ഢ​ത, ധാ​ർ​മി​ക​ത, സ്ഥാ​പ​ന​പ​ര​മാ​യ പ്ര​തി​ബ​ദ്ധ​ത എ​ന്നി​വ​യി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള​വ​രെ​യാ​ണ്​ നി​യ​മി​ക്കേ​ണ്ട​തെ​ന്നും നി​യ​മം വ്യ​വ​സ്ഥ​ചെ​യ്യു​ന്നു. എ​ന്നാ​ൽ, സ്വ​ഭാ​വ​ദൃ​ഢ​ത, ധാ​ർ​മി​ക​ത തു​ട​ങ്ങി​യ വാ​ക്കു​ക​ൾ ക​ര​ട്​ ഭേ​ദ​ഗ​തി​യി​ൽ മാ​റ്റി. കു​റ്റ​ക​ര​മാ​യ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ർ​ക്കും ഇ​നി വി.​സി​യാ​കാ​ൻ ത​ട​സ്സ​മി​ല്ല. ഭ​ര​ണ​ശേ​ഷി​ക്കും നേ​തൃ​പാ​ട​വ​ത്തി​നും പു​റ​മെ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളോ​ടും സ​മൂ​ഹ​ത്തോ​ടും പ്ര​തി​ബ​ദ്ധ​ത​യും ടീം​വ​ർ​ക്കി​നോ​ട് താ​ൽ​പ​ര്യ​വു​മു​ള്ള​വ​രാ​ക​ണം വി.​സി എ​ന്നാ​ണ് പു​തി​യ നി​ബ​ന്ധ​ന. നി​യ​മി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​ക്ക് 70 വ​യ​സ്സ് അ​ല്ലെ​ങ്കി​ൽ അ​ഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​വ​രെ വി.​സി​യാ​യി തു​ട​രാം. ര​ണ്ടാ​മ​തൊ​രു ടേം ​നി​യ​മ​ന​ത്തി​നും അ​ർ​ഹ​ത​യു​ണ്ടാ​കും. കേ​ന്ദ്ര, സം​സ്ഥാ​ന നി​യ​മ​ങ്ങ​ൾ​ക്കു കീ​ഴി​ൽ സ്ഥാ​പി​ത​മാ​യ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളും യു.​ജി.​സി ച​ട്ടം പാ​ലി​ക്ക​ണം. യു.​ജി.​സി ച​ട്ടം മ​റി​ക​ട​ന്ന് ന​ട​ത്തു​ന്ന വി.​സി നി​യ​മ​നം നി​യ​മ​വി​രു​ദ്ധ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും പു​തി​യ നി​യ​മം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​ർ​വ​ക​ലാ​ശാ​ല കോ​ഴ്സു​ക​ളു​ടെ അം​ഗീ​കാ​രം ന​ഷ്ട​പ്പെ​ടു​മെ​ന്നും ക​ര​ട് ഭേ​ദ​ഗ​തി​യി​ൽ പ​റ​യു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments