Sunday, March 22, 2026
No menu items!
Homeവാർത്തകൾയു.എസിൽ വോട്ടെടുപ്പ് നാളെ; സ്ഥാ​നാ​ർ​ഥി​ക​ൾ പ്രചാരണത്തിരക്കി​ൽ

യു.എസിൽ വോട്ടെടുപ്പ് നാളെ; സ്ഥാ​നാ​ർ​ഥി​ക​ൾ പ്രചാരണത്തിരക്കി​ൽ

വാ​ഷി​ങ്ട​ൺ: യു.​എ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ പ്ര​ചാ​ര​ണ​ത്തി​ര​ക്കി​ലാണ് ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ർ​ഥിയായ ക​മ​ല ഹാ​രി​സും റി​പ്പ​ബ്ലി​ക്ക​ൻ പ്രതിനിധിയായ ഡോ​ണ​ൾ​ഡ് ട്രം​പും. അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ ക​മ​ല ഹാ​രി​സ് നേ​രി​യ മു​ൻ​തൂ​ക്കം പു​ല​ർ​ത്തു​ന്നു​വെ​ങ്കി​ലും സാ​ധ്യ​ത ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണെ​ന്നാ​ണ് ഒ​ടു​വി​ലെ റി​പ്പോ​ർ​ട്ടു​ക​ൾ.

മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും രാ​വി​ലെ ഏ​ഴി​ന് തു​ട​ങ്ങി രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് വോ​ട്ടി​ങ് സ​മ​യം. എ​ന്നാ​ൽ, രാ​ജ്യ​ത്ത് വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യ​തി​നാ​ൽ കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പ് നേ​ര​ത്തേ അ​വ​സാ​നി​ക്കും. ന​വം​ബ​ർ അ​ഞ്ചി​ന് മു​മ്പ് വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​തി​ന​കം 7.5 കോ​ടി​യോ​ളം പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഓ​രോ സം​സ്ഥാ​ന​ത്തെ​യും ജ​ന​സം​ഖ്യ പ​രി​ഗ​ണി​ച്ച് വി​ഭ​ജി​ക്ക​പ്പെ​ട്ട മൊ​ത്തം 538 ഇ​ല​ക്ട​റ​ൽ കോ​ള​ജ് വോ​ട്ടു​ക​ളി​ൽ 270 എ​ണ്ണം നേ​ടു​ന്ന​വ​രാ​ണ് പ്ര​സി​ഡ​ന്റാ​കു​ക. മൊ​ത്തം വോ​ട്ടു​ക​ളി​ൽ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ലും ഇ​ല​ക്ട​റ​ൽ കോ​ള​ജ് വോ​ട്ടു​ക​ളി​ൽ പി​റ​കി​ലാ​യാ​ൽ ജ​യം അ​സാ​ധ്യ​മാ​കു​മെ​ന്ന സ​വി​ശേ​ഷ​ത​യു​ണ്ട്.

ക​റു​ത്ത വം​ശ​ജ​ര​ട​ക്കം വ​ൻ​തോ​തി​ൽ കൂ​ടെ നി​ൽ​ക്കു​ന്ന​ത് അ​നു​കൂ​ല​മാ​കു​മെ​ന്ന പ്രതീ​ക്ഷ​യി​ലാ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ​കൂ​ടി​യാ​യ ക​മ​ല ഹാ​രി​സ്. പെ​ൻ​സ​ൽ​വേ​നി​യ, വി​സ്കോ​ൺ​സ​ൻ, മി​ഷി​ഗ​ൻ, നെ​വാ​ദ, ജോ​ർ​ജി​യ, നോ​ർ​ത്ത് ക​രോ​ലൈ​ന, അ​രി​സോ​ണ എ​ന്നീ ചാ​ഞ്ചാ​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ പി​ടി​ക്കാ​നാ​കു​ന്ന​വ​ർ​ക്ക് മ​ത്സ​രം എ​ളു​പ്പ​മാ​കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments