Sunday, February 15, 2026
No menu items!
Homeവാർത്തകൾയുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി എൻപിസിഐ; ഫെബ്രുവരി ഒന്ന് മുതൽ തടസപ്പെട്ടേക്കാം

യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി എൻപിസിഐ; ഫെബ്രുവരി ഒന്ന് മുതൽ തടസപ്പെട്ടേക്കാം

ദില്ലി: യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). 2025 ഫെബ്രുവരി ഒന്ന് മുതൽ യുപിഐ ഐഡികളിൽ സ്പെഷ്യല്‍ ക്യാരക്ടറുകൾ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും സാങ്കേതിക സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മൊത്തത്തിൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് തീരുമാനം. ഡിജിറ്റൽ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമിന്‍റെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. എല്ലാ യുപിഐ ഐഡികളും കർശനമായി ആൽഫാന്യൂമെറിക് ആയിരിക്കണമെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജനുവരി ഒമ്പതിന് എൻപിസിഐ പുറത്തിറക്കിയ സർക്കുലറില്‍ പറയുന്നു. @, !,  # പോലുള്ള സ്പെഷ്യല്‍ ക്യാരക്ടറുകളുള്ള യുപിഐ ഐഡികൾ സിസ്റ്റം സ്വയമേവ നിരസിക്കും. യുപിഐ ഉപയോഗിക്കുന്ന ഭൂരിഭാഗം പേരും ഇതിനകം ഈ സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ട്.

എന്നാല്‍, പലരും ഇപ്പോഴും പിഐ ഐഡികളിൽ സ്പെഷ്യല്‍ ക്യാരക്ടറുകൾ ഉപയോഗിക്കുന്നുണ്ട്. ഇതോടെ 2025 ഫെബ്രുവരി ഒന്നു മുതൽ നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എൻപിസിഐ വ്യക്തമാക്കി. അതുകൊണ്ട് ഇടപാടുകൾക്കായി യുപിഐയെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്, ഈ മാറ്റം ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. സ്പെഷ്യല്‍ ക്യാരക്ടറുകളുള്ള യുപിഐ ഐഡികൾ വഴി നടത്തുന്ന ഇടപാടുകൾ പരാജയപ്പെടും. അതായത്, ഫോൺ നമ്പർ 1234567890 ആണെങ്കിൽ എസ്ബിഐ ബാങ്കുമായി ലിങ്ക് ചെയ്ത അക്കൗണ്ടിന്‍റെ യുപിഐ ഐഡി 1234567890oksbi എന്നാണെങ്കിൽ പ്രശ്നമില്ല. എന്നാല്‍, 1234567890@ok-sbi എന്നാണെങ്കിൽ അസാധുവായിരിക്കും. ഈ പ്രശ്നം ഒഴിവാക്കാൻ യുപിഐ ആപ്പുകൾ എത്രയും വേഗം അപ്ഡേറ്റ് ചെയ്യണം. എന്തെങ്കിൽ സംശയങ്ങൾ ഉണ്ടെങ്കിൽ ആപ്പിന്‍റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടണം. യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികള്‍ സൃഷ്ടിക്കുന്ന പ്രക്രിയയെ നിലവാരമുള്ളതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എല്ലാ യുപിഐ പേയ്മെന്റ് സേവന ദാതാക്കളും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍ പറയുന്നു.  യുപിഐ ഐഡികളിൽ പ്രത്യേക പ്രതീകങ്ങൾ നിരോധിക്കാനുള്ള തീരുമാനം യുപിഐ ഇക്കോസിസ്റ്റം സ്റ്റാൻഡേർഡ് ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമാണ്. എൻപിസിഐ പുറത്തുവിട്ട ഡാറ്റ പ്രകാരം, യുപിഐ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനങ്ങളിലൊന്നായി മാറിയിരിക്കുന്നു. യുപിഐ വഴിയുള്ള ഇടപാടുകളുടെ അളവ് 2024 ഡിസംബറിൽ 16.73 ബില്ല്യൺ എന്ന റെക്കോർഡ് ഉയരത്തിലെത്തി. മുൻ മാസത്തേക്കാൾ എട്ട് ശതമാനം വർധനവാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments