സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ (CS(P)-2025), ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷ (IFoS(P)-2025) എന്നിവയ്ക്കുള്ള അപേക്ഷാ സമയപരിധി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നീട്ടി. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫെബ്രുവരി 18 വൈകുന്നേരം 6 മണി വരെ അപേക്ഷ സമർപ്പിക്കാം . അപേക്ഷ തിരുത്തൽ വിൻഡോ ഫെബ്രുവരി 19 ന് തുറന്ന് ഫെബ്രുവരി 25 ന് അവസാനിക്കും.
ജനറൽ, ഒബിസി ഉദ്യോഗാർത്ഥികൾക്ക് 100 രൂപയാണ് അപേക്ഷ ഫീസ് അടയ്ക്കേണ്ടത്. സ്ത്രീകൾ, എസ്‌സി,എസ്ടി,പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസ് അടയ്ക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.