ന്യൂയോർക്ക്: അക്രമം നിറഞ്ഞതും രക്ത രൂക്ഷിതവുമായ യുദ്ധം അവസാനപ്പിക്കാൻ ശ്രമിക്കുന്നതിനറെ ഭാഗമായി വ്ലാദിമിർ പുടിനോടും വ്ലാദിമിർ സെലൻസ്കിയോടു തിങ്കളാഴ്ച സംസാരിക്കുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ചാണ് ട്രംപ് ഇക്കാര്യം വിശദമാക്കിയത്. ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് ട്രംപ് വിശദമാക്കിയത്. അയ്യായിരത്തിലേറെ റഷ്യയുടേയും യുക്രൈനിലേയും സൈനികരാണ് ഇതിനോടകം കൊല്ലപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് പുടിനുമായും പിന്നാല സെലൻസ്കിയുമായും ഫോൺ സംഭാഷണം നടത്തുമെന്നാണ് ട്രംപ് വിശദമാക്കുന്നത്. വെടിനിർത്തൽ സംഭവിക്കട്ടെ. യുദ്ധം ഒരിക്കലും സംഭവിക്കേണ്ടതല്ല. അവസാനിക്കും, എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെയെന്നാണ് ട്രംപ് കുറിപ്പിൽ വിശദമാക്കുന്നത്. മൂന്ന് വർഷത്തിനിടയിൽ റഷ്യയും യുക്രൈനും തമ്മിൽ മുഖാമുഖം നടത്തിയ ചർച്ച പരാജയപ്പെട്ടതിന് ഒരു ദിവസം പിന്നാലെയാണ് ട്രംപിന്റെ അറിയിപ്പ് എത്തുന്നത്. ഇസ്താബൂളിൽ വച്ച് നടന്ന സമാധാന ചർച്ചകളുടെ ഫലത്തേക്കുറിച്ച് ട്രംപ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ദുർബലവും തയ്യാറെടുപ്പുമില്ലാതെ നടന്ന ചർച്ചയെന്നാണ് ഇസ്താബൂൾ ചർച്ചയെ സെലൻസ്കി നിരീക്ഷിച്ചത്. സമാധാന ചർച്ചയിൽ മോസ്കോയ്ക്ക് താൽപര്യമില്ലെന്നും സെലൻസ്കി കുറ്റപ്പെടുത്തിയിരുന്നു. കൊലപാതകം തടയാനുള്ള സമ്മർദ്ദമാണ് റഷ്യയ്ക്ക് മേൽ വരണ്ടതെന്നും സെലൻസ്കി വിശദമാക്കിയരുന്നു.