Sunday, August 3, 2025
No menu items!
Homeവാർത്തകൾയുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയെ ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്

യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയെ ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്

ന്യൂയോര്‍ക്ക്: യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയെ ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുടെ മുഴുവൻ ഉൽപ്പന്നങ്ങൾക്കും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ഉടൻ തന്നെ കരാറിൽ ഏർപ്പെടണമെന്നും ട്രംപ് ആവശ്യപ്പെടുന്നു. അധികാരമേറ്റ് മൂന്നാം ദിവസമാണ് റഷ്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ് രംഗത്ത് എത്തിയത്. പരിഹാസ്യമായ യുദ്ധം അവസാനിപ്പിക്കണം. അല്ലെങ്കിൽ സ്ഥിതി വഷളാകും. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങൾക്കും വിൽക്കുന്ന എല്ലാത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തും.

” ഈ യുദ്ധം അവസാനിക്കട്ടെ. സ്ഥിതി കൂടുതൽ വഷളാകാൻ പോവുകയാണ്. എളുപ്പത്തിലും ബുദ്ധിമുട്ടേറിയ വഴിയിലൂടെയും യുദ്ധം അവസാനിപ്പിക്കാം. എളുപ്പവഴിയാണ് എപ്പോഴും നല്ലത്. ഒരു കരാറിലെത്തേണ്ട സമയമാണിത്. ഇനി ഒരു ജീവനും നഷ്ടപ്പെടരുത്”- ട്രംപ് സമൂഹ മാധ്യമ പോസ്റ്റിൽ കുറിച്ചു. താൻ അധികാരത്തിൽ എത്തിയാൽ ഒറ്റ ദിവസം കൊണ്ട് യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ അവകാശ വാദം.

അതേസമയം, അനധികൃത കുടിയേറ്റം നടത്തിയവരെ ആദ്യ നൂറുദിവസത്തിനുള്ളിൽ തന്നെ തിരിച്ചയയ്ക്കുമെന്ന ട്രംപിന്റെ പ്രസ്താവനയിൽ ഇന്ത്യക്ക് ആശങ്ക. അനധികൃത കുടിയേറ്റക്കാരിൽ 20,000ത്തോളം ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 20,000ത്തോളം ഇന്ത്യക്കാരെ തിരിച്ചയക്കുമെന്ന റിപ്പോർട്ടുകൾ കേന്ദ്രസർക്കാരിന് വലിയ വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ കേന്ദ്രം കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്. ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമേ ഇത്തരം തീരുമാനങ്ങൾ നടപ്പാക്കാവൂ എന്ന് ഇന്ത്യ, അമേരിക്കയെ അറിയിച്ചതായും സൂചനയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments