വാഷിങ്ടൺ: അമേരിക്കയിൽ കെന്റക്കിയിൽ കാർഗോ വിമാനാപകടം. ലൂയിവിൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് യുപിഎസ് കമ്പനിയുടെ വിമാനം തകർന്ന് വീണത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചേ കാലോടെയായിരുന്നു സംഭവം. വിമാനത്തിൽ മൂന്ന് ക്രൂ അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് എയർപോർട്ട് അടച്ചു. വ്യവസായ മേഖലയിലാണ് വിമാനം തകർന്ന് വീണത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റെന്ന് പൊലീസ് പറയുന്നു. അവിശ്വസനീയമായ ദുരന്തമെന്ന് ലൂയിവിൽ മേയർ പ്രതികരിച്ചു.



