Sunday, March 22, 2026
No menu items!
HomeCareer / job vacancyയുഎഇയിൽ തൊഴിലവസരം; 310 ഒഴിവുകൾ; നവംബർ 7,8 തീയതികളിൽ ഇന്റർവ്യൂ

യുഎഇയിൽ തൊഴിലവസരം; 310 ഒഴിവുകൾ; നവംബർ 7,8 തീയതികളിൽ ഇന്റർവ്യൂ

തിരുവനന്തപുരം: യുഎഇയിലേക്ക് സ്‌കിൽഡ് ടെക്‌നിഷ്യൻ ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് റിക്രൂട്ട്മെന്‍റ്. ഇതിനായുള്ള വാക്-ഇൻ-ഇന്റർവ്യൂ 2024 നവംബർ 7,8 തീയതികളിൽ നടത്തും. ആകെ 310 ഒഴിവുകളാണുള്ളത്. ഇലെക്ട്രിഷ്യൻ, പ്ലംബർ, ഡക്ട് ഫാബ്രിക്കേറ്റർ, പൈപ്പ് ഫിറ്റർ, വെൽഡർ, ഇന്സുലേറ്റർ (HVAC, പ്ലംബിംഗ്), മേസൺ, HVAC ടെക്‌നീഷ്യൻ തുടങ്ങിയ ട്രേഡുകളിലുള്ള ഒഴിവുകളിലേയ്ക്ക് ആണ് നിയമനം നടത്തുന്നത്. ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ പാസ്സായവർക്ക് അപേക്ഷിക്കാം. 19 വയസ്സാണ് കുറഞ്ഞ പ്രായപരിധി.

സ്റ്റൈപെൻഡും ഓവർടൈം അലവൻസും കൂടാതെ  താമസസൗകര്യം, വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. രണ്ടു വർഷത്തേക്കാണ് കരാർ. താല്പര്യമുള്ളവർ  ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2024 നവംബർ 7, 8 തീയതികളിൽ ഏതെങ്കിലും ദിവസം രാവിലെ 10 മണിക്ക് മുൻപായി ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്‌. 

വിശദ വിവരങ്ങൾക്ക്  www.odepc.kerala.gov.in എന്ന വെബ് സൈറ്റ്  സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments