Wednesday, April 8, 2026
No menu items!
Homeവാർത്തകൾ'മൻ കി ബാത്ത്’ പത്ത് വർഷം പൂർത്തിയാക്കി

‘മൻ കി ബാത്ത്’ പത്ത് വർഷം പൂർത്തിയാക്കി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിന് ശേഷം ആരംഭിച്ച പ്രതിമാസ റേഡിയോ പരിപാടി ‘മൻ കി ബാത്ത്’ ഇതോടെ പത്ത് വർഷം പൂർത്തിയാക്കി. 2014 ഒക്ടോബർ 3നാണ് മൻ കി ബാത്ത് റേഡിയോ പരിപാടിയുടെ ആദ്യ എപ്പിസോ‍ഡ് സംപ്രേഷണം ചെയ്തത്. ആകാശവാണി, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, ന്യൂസ് ഓൺ എയർ ആപ്, യുട്യൂബ് ആപ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ സംപ്രേഷണം ചെയ്യുന്ന ‘മൻ കി ബാത്ത്’, 114 എപ്പിസോഡുകളാണ് ഇതുവരെ പിന്നിട്ടത്.

പത്തു വർഷം പൂർത്തിയാക്കിയ തന്റെ മൻ കി ബാത്ത് പരിപാടിയിൽ, തന്റെ പത്ത് വർഷത്തെ നേട്ടങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തുപറഞ്ഞു. ‘‘പത്ത് വർഷത്തിനിടെ വളരെ വലിയ രീതിയിൽ മൻ കി ബാത്ത് പരിപാടിയുടെ ജനപ്രീതി വർധിച്ചു. ഈ യാത്രയിൽ മൻ കി ബാത്തിന്റെ കോടിക്കണക്കിന് ശ്രോതാക്കൾ ഞങ്ങളുടെ കൂട്ടാളികളായി. അവരുടെ പിന്തുണ ഇനി എനിക്ക് തുടർന്നും ലഭിക്കും. യുവാക്കൾ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തയാറാകണം’’ – മോദി ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments