Friday, April 4, 2025
No menu items!
Homeവാർത്തകൾമ്യാൻമര്‍ ഭൂകമ്പം: 25 മരണം സ്ഥിരീകരിച്ചു

മ്യാൻമര്‍ ഭൂകമ്പം: 25 മരണം സ്ഥിരീകരിച്ചു

മ്യാൻമറില്‍ ഇന്ന് ഉച്ചയോടെ ഉണ്ടായ ഭുകമ്പത്തില്‍ 25 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. മുസ്ലീം പള്ളി തകര്‍ന്നാണ് 20 പേര്‍ മരിച്ചത്. തായിലാ‍ൻഡില്‍ മൂന്ന് പേര്‍ മരിച്ചതായും കെട്ടിട നിര്‍മാണ സൈറ്റിലെ എണ്‍പതോളം തൊ‍ഴിലാളികളെ കാണാതായിട്ടുണ്ട് എന്ന വിവരവും ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

ഭൂകമ്പത്തെത്തുടര്‍ന്ന് മ്യാൻമറിൻ്റെ ആറിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാജ്യത്തെ പിടിച്ചുകുലുക്കിയ രണ്ട് ശക്തമായ ഭൂകമ്പങ്ങളുടെ പശ്ചാത്തലത്തിൽ, മ്യാൻമർ ഭരണകക്ഷിയായ സൈനിക ഭരണകൂടം അന്താരാഷ്ട്ര മാനുഷിക സഹായത്തിനായി അപൂർവമായ ഒരു അഭ്യർത്ഥന നടത്തിയിട്ടുണ്ട്.

മ്യാന്‍മറില്‍ ഇരട്ട ഭൂകമ്പമാണ് ഇന്ന് ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.7, 6.4 എന്നീ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. മണ്ടലായിയാണ് പ്രഭവ കേന്ദ്രം എന്നാണ് വിവരം. സാഗൈംഗ് നഗരത്തിന് വടക്ക് പടിഞ്ഞാറായി 16 കിലോമീറ്റർ അകലെ പ്രാദേശിക സമയം വെള്ളിയാ‍ഴ്ച ഉച്ചയ്ക്ക് 12:50 ഓടെ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ്ജിഎസ് പ്രസ്താവനയിൽ പറഞ്ഞു.

ആ‍ളപായത്തെ പറ്റി ഇതുവരെ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല. ഭൂകമ്പത്തില്‍ മ്യാൻമറിലെ മണ്ഡലായിലെ പ്രശസ്തമായ ആവ പാലം ഇറവാഡി നദിയിലേക്ക് തകർന്നുവീണിട്ടുണ്ട്. അതിശക്തമായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന് വീണിട്ടുണ്ട്. ഇതോടെ പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്നിറങ്ങിയോടി. ഭൂകമ്പത്തിൻ്റെ പശ്ചാത്തലത്തില്‍ ആളുകളെ ഒ‍ഴിപ്പിച്ചിരുന്നു.ചൈനയിലും തായ്ലണ്ടിലും തുടര്‍ചലനങ്ങള്‍ ഉണ്ടായി. ഭൂകമ്പത്തെ തുടര്‍ന്ന് തായ്ലൻഡ് പ്രധാനമന്ത്രി പീതോതാങ് ഷിനോവാത്ര് യോഗം വി‍‍ളിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments