ശാസ്താം കോട്ട: മൈനാഗപ്പള്ളി ശ്രീ മണ്ണൂർക്കാവ് ഭഗവതീ ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവo ആരംഭിച്ചു. നവരാത്രി സംഗീതോത്സവത്തിന് ആരംഭം കുറിച്ചു കൊണ്ട് ഒന്നാം ദിവസം ശ്രീ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യരുടെ കച്ചേരി നടന്നു, കൂടെ ശ്രീ മാത്തൂർ രഞ്ജിത്ത് വയലിൻ , മൃദംഗത്തിൽ ശ്രീ. മാവേലിക്കര ആർ. ബാലചന്ദ്രനും ഘടം. ശ്രീ മങ്ങാട് പ്രമോദും ചേർന്ന് തിങ്ങി നിറഞ്ഞ കലാസ്വാദകർക്ക് മുൻപിൽ നാദവിസ്മയമൊരുക്കി.
