മൈനാഗപ്പള്ളി: മൈനാഗപ്പള്ളി പഞ്ചായത്തിലെ പൈപ്പ് റോഡിന്റെ അവസ്ഥ വളരെ ശോചനീയം ആണ്. അനേകം ആൾക്കാർ ആശ്രയിക്കുന്ന റെയിൽവെ സ്റ്റേഷനിലേക്ക് തേവലക്കര ആറ്റുപുറം വഴിയുള്ള യാത്രക്കാർ ആണ് പൈപ്പ് റോഡ് തകർന്നു കിടക്കുന്നത് മൂലവും റോഡിന്റെ ഇരു സൈഡും കാടു പിടിച്ചു കിടക്കുന്നത് മൂലവും യാത്രാക്ലേശം നേരിടുന്നത്. റെയിൽവെ സ്റ്റേഷൻന്റെ കാവൽ പുര മുക്ക് തൊട്ട് പടിഞ്ഞാറോട്ടു അഞ്ഞൂറ് മീറ്റർ ടാർ ചെയ്ത് വൃത്തി ആക്കിയെങ്കിലും അവിടെ നിന്നും പടിഞ്ഞാറോട്ടുള്ള ഏകദേശം അഞ്ഞൂറു മീറ്ററോളം റോഡ് മൊത്തം കുണ്ടും കുഴിയും ആയി തകർന്നു കിടക്കുക ആണ്. ഈ പൈപ്പ് റോഡിന്റെ ഇടക്കുള്ള ഭാഗം റീ ടാർ ചെയ്യുന്നതിനോ ഗതാഗതയോഗ്യം ആക്കുന്നതിനോ അധികാരികൾ താല്പര്യപെടുന്നില്ല. റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന അനേകം ആയിരങ്ങൾക്കും പ്രദേശവാസികൾക്കും ഈ പൈപ്പ് റോഡ് ഇപ്പോൾ ഒരു മരണ കുഴി ആണ്. അത്യാവശ്യം സർക്കസ് പഠിച്ചവർക്ക് ഈ വഴി കുഴപ്പം ഇല്ല. തൊഴിൽ ഉറപ്പ് തെഴിലാളികളെ കൊണ്ട് വ്യക്തികളുടെ വസ്തുവും അവരുടെ റോഡിന്റെ സൈഡും വൃത്തി ആക്കുന്നതിൽ വാർഡ് മെമ്പർമാർ മത്സരിക്കുമ്പോൾ അനേകം യാത്രക്കാർ ആശ്രയിക്കുന്ന പൈപ്പ് റോഡ് സൈഡ് കാടു പിടിച്ചു കിടക്കുന്നത് അധികാരികൾ കാണുന്നില്ല എന്നുള്ളത് പ്രതിഷേധാർഹം ആണ്.