കൽപറ്റ: വയനാട് മേപ്പാടിയില്‍ തേയിലത്തോട്ടത്തില്‍ പുലിയിറങ്ങി. ജനവാസമേഖലയോട് ചേര്‍ന്നുള്ള നെല്ലിമുണ്ട ഒന്നാം മൈലിലെ തേയിലത്തോട്ടത്തിലാണ് പുലിയെത്തിയത്. ഇന്ന് രാവിലെയാണ് മരത്തിനു മുകളിൽ പുലിയെ കണ്ടത്. ആളുകൾ ബഹളം വച്ചതോടെ പുലി മരത്തിൽനിന്ന് ചാടിപ്പോകുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.



