Tuesday, June 24, 2025
No menu items!
Homeവാർത്തകൾമെയ്ഡ് ഇൻ കേരള ബ്രാൻഡ്; ആലപ്പുഴ ജില്ലയിലെ ആദ്യ സര്‍ട്ടിഫിക്കറ്റ് നേടി എം.ആര്‍.എല്‍. കുട്ടനാടൻ കോക്കനട്ട്...

മെയ്ഡ് ഇൻ കേരള ബ്രാൻഡ്; ആലപ്പുഴ ജില്ലയിലെ ആദ്യ സര്‍ട്ടിഫിക്കറ്റ് നേടി എം.ആര്‍.എല്‍. കുട്ടനാടൻ കോക്കനട്ട് ഓയില്‍

ആലപ്പുഴ: ജില്ലയില്‍ ആദ്യമായി മെയ്ഡ് ഇൻ കേരള ബ്രാൻഡ് സർട്ടിഫിക്കറ്റിന് അർഹരായി എം.ആർ.എല്‍. കുട്ടനാടൻ കോക്കനട്ട് ഓയില്‍. അന്താരാഷ്ട്ര സംരംഭക ദിനത്തോടനുബന്ധിച്ച്‌ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എം.ആർ.എല്‍. കുട്ടനാടൻ കോക്കനട്ട് ഓയിലിന് വ്യവസായ വാണീജ്യ വകുപ്പ് മന്ത്രി പി. രാജീവ് മെയ്ഡ് ഇൻ കേരള ബ്രാൻഡ് സർട്ടിഫിക്കറ്റ് നല്‍കി.

കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളും നല്‍കുന്ന സേവനങ്ങളും ആഗോള നിലവാരത്തിലെത്തിച്ച്‌ രാജ്യാന്തര വിപണിയിലെ വിപണന സാധ്യത വര്‍ധിപ്പിച്ച്‌ പൊതുവായ ഒരു ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് കേരള ബ്രാന്‍ഡ്. ഉത്തരവാദിത്ത വ്യവസായമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നയമനുസരിച്ച്‌ മികച്ച ഗുണനിലവാരം ഉറപ്പുവരുത്തി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്കാണ് കേരള ബ്രാന്‍ഡ് നല്‍കുക. ഗുണനിവലാരം, ഉത്പാദനത്തിലെ മൂല്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് കേരള ബ്രാന്‍ഡിംഗ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിലെ പുന്നമട കേന്ദ്രമാക്കിയാണ്കുഞ്ഞുമോള്‍ മാത്യുവിൻ്റെ ഉടമസ്ഥതയിലുള്ള എം.ആർ.എല്‍. കുട്ടനാടൻ കോക്കനട്ട് ഓയില്‍ യൂണിറ്റിന്റെ പ്രവർത്തനം. വെളിച്ചെണ്ണയുടെ ഗുണനിലവാരത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്ന മില്ലില്‍ ശുദ്ധമായ റോസ്റ്റഡ് ഡബിള്‍ ഫില്‍ട്ടർഡ് വെളിച്ചെണ്ണ, ഹെർബല്‍ ഹെയർ ഓയില്‍ എന്നിവ ഉത്പാദിപ്പിക്കുന്നു. മില്‍ സന്ദർശിക്കുന്ന ഉപഭോക്താക്കള്‍ക്ക് വെളിച്ചെണ്ണ ഉത്പാദനത്തിൻ്റെ ആരംഭം മുതല്‍ പാക്കിംഗ് വരെയുള്ള എല്ലാ പ്രക്രിയകളും നേരില്‍ കണ്ടു മനസ്സിലാക്കാനും ഗുണനിലവാരം ഉറപ്പാക്കാനും സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments