കൊണ്ടാഴി: വീട്ടിക്കുന്ന് രാമദാസ് യശോദ ദമ്പതികളുടെ മകൾ ശിവാനി മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച് സർക്കാർ മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കും മുൻപ് ബിജെപി കൊണ്ടാഴി പഞ്ചായത്ത് കമ്മിറ്റിയുടെ അഭിനന്ദനങൾ അറിയിച്ച് ആദരിച്ചു.
ചേലക്കര മണ്ഡലം പ്രസിഡന്റ് ശ്രീ PS കണ്ണൻ പൊന്നാട അണിയിച്ച് കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്നു. പരിമിതമായ ജീവിത ചുറ്റുപാടുകളിലും തന്റെതായ കഠിന പ്രയത്നംകൊണ്ട് ആഗ്രഹിച്ച മേഖലയിൽ മികച്ച വിജയം കൈവരിച്ച ശിവാനി യുവ തലമുറക്ക് പ്രചോദനമായി മാറട്ടെ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മണ്ഡലം സെക്രട്ടറി വിജിത്ത് വാര്യർ, ബിജെപി കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് ഹരിഹരൻ പി, SC മോർച്ച മണ്ഡലം പ്രസിഡന്റ് കേശവൻ, സഹകരണ സെൽ മണ്ഡലം കൺവീനർ ഹേമകുമാർ, SC മോർച്ച പഞ്ചായത്ത് പ്രസിഡന്റ് ഗോപൻ വീട്ടിക്കുന്ന്, പഞ്ചായത്ത് സെക്രട്ടറി അനീഷ് UG, മഹിളാമോർച്ച പഞ്ചായത്ത് കമ്മിറ്റി അംഗം വനജ കൃഷ്ണ ദാസ് തുടങ്ങിയവർ പങ്കെടുത്തു.