Tuesday, July 8, 2025
No menu items!
Homeവാർത്തകൾമെട്രോ സര്‍വീസ് ഉപയോഗിക്കുന്നവര്‍ വര്‍ദ്ധിക്കുന്നു; കൊച്ചി മെട്രോയ്ക്ക് പുതിയ അഞ്ച് ഫീഡര്‍ ബസുകളെത്തി

മെട്രോ സര്‍വീസ് ഉപയോഗിക്കുന്നവര്‍ വര്‍ദ്ധിക്കുന്നു; കൊച്ചി മെട്രോയ്ക്ക് പുതിയ അഞ്ച് ഫീഡര്‍ ബസുകളെത്തി

കൊച്ചി: മെട്രോ സർവീസ് ഉപയോഗിക്കുന്നവർ വർദ്ധിക്കുന്നതോടെ കൊച്ചി മെട്രോയ്ക്ക് പുതിയ അഞ്ച് ഫീഡർ ബസുകൾ ആദ്യം എയർപോർട്ട് ഫീഡർ ബസുകളായി ഉപയോഗിക്കാനാണ് തീരുമാനം. ഐഷർ കമ്പനിയുടെ 33 സീറ്റ് വൈദ്യുതി ഇന്ധന ബസുകളാണിവ. ഒരെണ്ണത്തിന് ഒരുകോടി രൂപയാണ് വില. രണ്ടാഴ്‌ച മുമ്പാ ണ് കൊച്ചിയിലെത്തിച്ചത്. രണ്ട് ബസുകൾ മുട്ടം ഡിപ്പോയിലാണുള്ളത്. മൂന്നെണ്ണം ചേരാനെല്ലൂരിൽ ടെസ്റ്റിംഗ് നടത്തുകയാണ്. അഞ്ചു ബസുകളുടെയും ടെസ്റ്റിംഗ് പുരോ ഗമിക്കുന്നു. എയർപോർട്ട് സർവീസ് ആരം ഭിച്ച ശേഷം ആവശ്യമെങ്കിൽ റൂട്ടുകൾ സംബന്ധിച്ച് വീണ്ടും പരിശോധന നടത്തുമെന്നും മെട്രോ അധികൃതർ വ്യക്തമാക്കി. ഫീഡർ വാഹനങ്ങളുടെ പാർക്കിംഗിനുള്ള സ്ഥലം സജ്ജീകരിക്കുന്നുണ്ട്. 10 പുതിയ
ബസുകൾ കൂടിയെത്തിക്കും. എ.എഫ്.ഡി ഫണ്ടും വായ്‌പയും ഉപയോഗിച്ചാണ് ബസു കൾ വാങ്ങുക. വാടക അടിസ്ഥാനത്തിൽ എയർപോർട്ട് ഫീഡറുകളായി സർവീസ് നടത്തുന്ന മൂന്ന് സി.എൻ.ജി ബസുകൾ പിൻവലിക്കും.

പുതിയ ബസുകളിലേക്ക് ജീവനക്കാരുടെ നിയമന നടപടി പുരോഗമിക്കുകയാണ്. ഒരു ബസിൽ രണ്ടുപേർ എന്ന നിലയിൽ 10 പേരെ നിയമിക്കും. ഇതിനായി പരസ്യം ചെയ്യും. നിലവിൽ പരിമിതമായ മെട്രോ കണക്ടി വിറ്റിയുള്ള റൂട്ടുകളിലാണ് 33 സീറ്റുകളുള്ള എ.സി ഇലക്ട്രിക് ബസ് വിന്യസിക്കുക. ആലുവ മെട്രോ-നെടുമ്പാശേരി, കാക്കനാട് വാട്ടർ മെട്രോ-ഇൻഫോപാർക്ക് എന്നീ റൂട്ടുകൾക്കാണ് പ്രഥമ പരിഗണന.

കുടുതൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ
ഫീഡർ സർവീസുകൾക്കായി മെട്രോയുടെ മുട്ടം യാർഡിൽ ഡിപ്പോയും ഇലക്ട്രിക് ചാർജിംഗ് സംവിധാനവും സ്ഥാപിച്ചു. വൈറ്റില, ആലുവ, ഇടപ്പള്ളി മെട്രോകളിലും ചാർജിംഗ് സംവിധാനം സ്ഥാപിക്കും. കലൂരിലെ ചാർജിംഗ് സംവിധാനത്തിന്റെ നിർ മ്മാണം അവസാനഘട്ടത്തിലാണ്. ഒറ്റ ചാർജിൽ 160 കിലോമീറ്റർ പുതിയ ബസുകൾ ഒറ്റ ചാർജിൽ 160 കിലോമീറ്റർ ഓടും. ബസിന് രണ്ടു വർഷം വാറണ്ടിയും ബാറ്ററിക്ക് അഞ്ചുവർഷം വാറണ്ടിയും ഐഷർ കമ്ബനി ഉറപ്പ് നൽകുന്നുണ്ട്. ഒൻപത് മീറ്ററാണ് ബസുകളുടെ നീളം. നീളക്കുറവ് ട്രാഫിക് കൂടുതലുള്ള സമയ ങ്ങളിലും സുഗമമായി സർവീസ് നടത്താൻ സഹായകമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments