Monday, December 22, 2025
No menu items!
HomeCareer / job vacancyമെഗാ തൊഴിൽ മേള സ്‌പെക്ട്രം ജോബ് ഫെയറിന് നാളെ തുടക്കമാകും

മെഗാ തൊഴിൽ മേള സ്‌പെക്ട്രം ജോബ് ഫെയറിന് നാളെ തുടക്കമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഐ ടി ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും വിവിധ കമ്പനികളിൽ നിന്നായി അപ്രന്റിസ്ഷിപ്പ് കഴിഞ്ഞവർക്കുമായി  വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള സ്‌പെക്ട്രം ജോബ് ഫെയറിന് നാളെ തുടക്കമാകും. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങനൂർ ഐ ടി ഐയിൽ രാവിലെ 11.30ന്  പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. 

എല്ലാ ജില്ലകളിലെയും നോഡൽ ഐ ടി ഐകളിൽ നവംബർ 4വരെ നടക്കുന്ന മേളയിൽ സ്വദേശത്തും വിദേശത്തുമുള്ള നിരവധി തൊഴിൽ ദാതാക്കൾ പങ്കെടുക്കും. ഫിഷറീസ്, സാംസ്‌കാരിക വകുപ്പ്  മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചെങ്ങനൂർ ഐ ടി ഐക്കായി 20 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച  അക്കാദമിക് ബ്ലോക്കിന്റെയും ഹോസ്റ്റൽ സമുച്ചയങ്ങളുടെയും ഉദ്ഘാടനവും തൊഴിൽ മന്ത്രി നിർവഹിക്കും. 

തൊഴിൽ  മേളയിൽ പങ്കെടുക്കുന്നതിന് www.knowledgemission.kerala.gov.in/dwms ആപ്പ് വഴിയുള്ള രജിസ്‌ടേഷൻ നടപടികൾക്ക് തുടക്കമായതായി ഡെപ്യൂട്ടി സ്റ്റേറ്റ് അപ്രന്റിസ് ഷിപ്പ് അഡ്വൈസർ അറിയിച്ചു. സ്‌പോട്ട് രജിസ്‌ട്രേഷൻ  സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള ഐടിഐകളിൽ ബന്ധപ്പെടേണ്ടതാണ്. ഉദ്ഘാടന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം പി, ചെങ്ങനൂർ നഗരസഭാ ചെയർ പേഴ്‌സൺ അഡ്വ ശോഭ വർഗീസ്,ഐ ടി ഐ ഡയറക്ടർ സൂഫിയാൻ അഹമ്മദ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments