Sunday, August 3, 2025
No menu items!
Homeവാർത്തകൾമെഗാ ടൂറിസം ബി 2 ബി മീറ്റ് "തുഷാർ" നാളെ

മെഗാ ടൂറിസം ബി 2 ബി മീറ്റ് “തുഷാർ” നാളെ

ചെങ്ങമനാട്: കേരളത്തിലെ ടൂറിസം സാധ്യതകളെ ലോകത്തിനു മുമ്പിൽ തുറന്നു കാണിക്കുന്നതിനും ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരെ പങ്കെടുപ്പിച്ചുകൊണ്ടും സംഘടിപ്പിക്കുന്ന മെഗാ ടൂറിസം ബി 2 ബി മീറ്റ് ” തുഷാർ 2024 ” ശനിയാഴ്ച നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെൻററിൽ നടക്കും.

ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ പ്രൊഫഷണലുകളുടെ സംഘടനയായ ട്രാവൽസ് ആൻഡ് ടൂർസ് കൺസോർഷ്യത്തിൻറെ (കെ ടി ടി സി) നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 31ന് രാവിലെ 9 ന് ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് നിർവഹിക്കും. കെടിടിസി പ്രസിഡൻറ് മനോജ് എം. വിജയ് അധ്യക്ഷനായിരിക്കും. ടൂറിസം രംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും നടത്തും. വിനോദ സഞ്ചാര രംഗത്തെ പ്രമുഖ വ്യക്തികളായ ജോസ് പ്രദീപ്, വിനീഷ് വിദ്യ, അനി ഹനീഫ്, സജീർ പടിക്കൽ, ശിവദത്തൻ, സജി നായർ, രവിശങ്കർ, രജീഷ് ടി.ആർ, സജീവ്നായർ, സുറുമി ഷിറാസ് എന്നിവർ സന്നിഹിതരായിരിക്കും.
ഇന്ത്യയിലെയും വിദേശങ്ങളിലെയും ടൂർകമ്പനികൾ, ഡിഎംസികൾ, പ്രമുഖ ഹോട്ടൽസ് ആൻഡ് റിസോർട്സ്, ഫ്ലൈറ്റ് കമ്പനികൾ, ഓൺലൈൻ പോർട്ടലുകൾ തുടങ്ങിയവയുടെ 200 ലധികം സ്റ്റാളുകൾ തുഷാറിൻറെ മൂന്നാം എഡിഷനിൽ ഉണ്ടാകുമെന്ന് പ്രസിഡൻറ് മനോജ് എം വിജയ് പത്രസമ്മേളനത്തിൽ അറിയിച്ചു.

ടൂറിസം മേഖലയിലെ വിദ്യാർത്ഥികൾക്കും ഈ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും ടൂറിസത്തിൻറെ അനന്ത സാധ്യതകളെക്കുറിച്ച് നടത്തുന്ന ശില്പശാല ബി 2 ബി മീറ്റിൻറെ പ്രധാന പ്രോഗ്രാമുകളിലൊന്നാണ്. ഇടനിലക്കാരുടെ ചൂഷണമില്ലാതെ കമ്പനികളുമായി നേരിട്ട് ബിസിനസ് നടത്തുന്നതിന് കേരളത്തിലെ ട്രാവൽ ഏജൻറുമാരെയും ടൂർ ഓപ്പറേറ്റർമാരെയും പ്രാപ്തരാക്കുകയാണ് ഈ മേളയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി 5000 ൽപരം ആളുകൾ മേളയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments