Wednesday, February 11, 2026
No menu items!
Homeവാർത്തകൾമൂല്യബോധമുള്ള യുവതലമുറയെ വളർത്തിയെടുക്കാൻ ഗുരുദർശനത്തിലൂടെ സാധിക്കും

മൂല്യബോധമുള്ള യുവതലമുറയെ വളർത്തിയെടുക്കാൻ ഗുരുദർശനത്തിലൂടെ സാധിക്കും

തിരുവല്ല: ഗുരുദേവ ദർശനങ്ങളുടെ പ്രചാരകരാകാൻ വനിതാസംഘം പ്രവർത്തകർക്ക് കഴിയണമെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ ടീച്ചർ പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം തിരുവല്ലാ യൂണിയൻ വനിതാസംഘം സി.കേശവൻ മേഖലാ കൺവെൻഷൻ പെരിങ്ങര ഗുരുവാണീശ്വരം ശാഖയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംഘടിച്ച് ശക്തരാകണമെന്ന ഗുരുവചനം ഉൾക്കൊണ്ട് ഒട്ടേറെ കാര്യങ്ങൾ സമൂഹത്തിൽ ചെയ്യാനാകും. കുടുംബത്തിൽ നിന്ന് തുടങ്ങി കുട്ടികൾക്കും യുവതീ യുവാക്കൾക്കുമെല്ലാം ഗുരുവിന്റെ ദർശനങ്ങൾ പകർന്നുകൊടുക്കാനും നന്മയും മൂല്യബോധവുമുള്ള മക്കളെ വളർത്തിയെടുക്കാനും വനിതകൾക്ക് സാധിക്കണമെന്നും അവർ പറഞ്ഞു.

വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണവും സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ആമുഖപ്രസംഗവും നടത്തി, സ്ത്രീ സുരക്ഷാ, സ്വയം രക്ഷ എന്ന വിഷയത്തിൽ പത്തനംതിട്ട വനിതാസെൽ സി.പി.ഒ മാരായ വിനീത, അശ്വതി, സീന എന്നിവർ ക്ലാസെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി ബിജു, കൗൺസിലർമാരായ മനോജ് ഗോപാൽ, സരസൻ ഓതറ, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.കെ.രവി, ശാഖാ സെക്രട്ടറി സുധീഷ് ഡി, വനിതാസംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ,​ വൈസ് പ്രസിഡന്റ് ഇന്ദു വി.ആർ, ട്രഷറർ കവിതാ സുരേന്ദ്രൻ, എക്സി.കമ്മിറ്റി അംഗങ്ങളായ ഓമന മോഹൻ, മോനിയമ്മ, കൺവീനർ മീനു രാജേഷ് എന്നിവർ പ്രസംഗിച്ചു. പെരിങ്ങര ഗുരുവാണീശ്വരം,ചാത്തങ്കരി, കുഴുവേലിപ്പുറം, മേപ്രാൽ, കുഴുവേലിപ്പുറം സൗത്ത്, പെരിങ്ങര ഈസ്റ്റ്, നെടുമ്പ്രം, പൊടിയാടി എന്നീ ശാഖകളിലെ വനിതാസംഘം പ്രവർത്തകർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments