കുന്നത്തൂർ : കൊല്ലം, കൊട്ടാരക്കര താലൂക്കുകളിൽ ഉൾപ്പെടുന്ന മൂന്ന് വില്ലേജുകളായ കിഴക്കേ കല്ലട / മൺട്രോതുരുത്ത് / പവിത്രേശ്വരം / എന്നീ വില്ലേജുകൾ കുന്നത്തൂർ നിയോജകമണ്ഡലം പരിധിയിലാണ്. എന്നാൽ കിഴക്കേ കല്ലട, മൺട്രോതുരുത്ത് വില്ലേജുകൾ കൊല്ലം താലൂക്കിലും, പവിത്രേശ്വരം വില്ലേജ് കൊട്ടാരക്കര താലൂക്കിലുമാണ് ഈ വില്ലേജുകൾ കൂടി കുന്നത്തൂർ താലൂക്കിൽ ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് നിയമസഭയിൽ കോവൂർ കുഞ്ഞുമോൻ എം എൽ. എ .യുടെ സബ്മിഷന് മറുപടിയായി റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു.
പവിത്രേശ്വരം വില്ലേജ് കുന്നത്തുരുമായി അതിർത്തി പങ്കിടുകയും എന്നാൽ കൊട്ടാരക്കര താലൂക്ക് ആസ്ഥാനനവുമാണ് ഇവിടേക്ക് ഏകദേശം 27 കിലോമീറ്റർ ദൂരവുമുണ്ട്. കിഴക്കേ കല്ലട , മൺട്രോതുരുത്ത് എന്നീ വില്ലേജുകൾ ആസ്ഥാനമായ കൊല്ലത്തേക്ക് 27-ൽ അധികം ദൂരമുണ്ട് ഇത് ജനങ്ങൾക്ക് വളരെയെറെ ബുദ്ധിമുട്ടും പ്രയാസങ്ങളുമാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. കൊല്ലം താലൂക്ക് പരിധിയിൽ 31 വില്ലേജുകളും, കൊട്ടാരക്കര താലൂക്ക് പരിധിയിൽ 27 വില്ലേജുകളും ഉണ്ട്. ഈ സാഹചര്യത്തിൽ 7 വില്ലേജുകൾ മാത്രമുള്ള കുന്നത്തൂർ താലൂക്കിൽ നൗ മൂന്ന് വില്ലേജുകൾ കൂട്ടി ചേർക്കുന്നത് ഭരണപരമായി നല്ലതാണന്നും സേവനങ്ങൾ പൊതുജനങ്ങളിലേക്ക് വേഗത്തിലെത്തിക്കാൻ കഴിയുമെന്നതിനാൽ ഈ വില്ലേജുകൾ കുന്നത്തർ താലൂക്ക് പരിധിയിൽ കൊണ്ടുവരുന്നത് ഉചിതവും ജനങ്ങൾക്ക് വളരെ പ്രയോജന കരവുമാണ് എന്ന് കളക്ടർ അഭിപ്രായപ്പെട്ടു. ലാൻഡ് റവന്യു കമ്മീഷണറിൽ നിന്ന് ശുപാർശ ലഭ്യമായാൽ ഉടൻ തന്നെ താമസം വിനാ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.