കുറവിലങ്ങാട്: മൂന്ന് ആഴ്ചകൾക്കുള്ളിൽ 33 സ്ഥലങ്ങളിൽ ജനകീയബോധവൽക്കരണ സെമിനാർ. ശ്രേതാക്കളായെത്തിയത് ജീവിതത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങൾ. ജീവിതശൈലി രോഗങ്ങൾക്കെതിരെ ജനകീയ മുന്നേറ്റമൊരുക്കി ശ്രദ്ധനേടുകയാണ് സ്വരുമ പാലിയേറ്റീവ് കെയർ. അനിവാര്യമായ ജീവിതശൈലിയുമായി ബന്ധപ്പെട്ട് സ്വരുമ ഒരുക്കിയ പുത്തൻ ട്രാക്കിലേക്ക് നാലായിരത്തോളം പേരാണ് എത്തിയത്. മാറിയ ജീവിതശൈലിയും ആഹാരരീതിയും വ്യായാമം ഇല്ലായ്മയും രോഗങ്ങളിലേക്ക് വഴിതെളിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് ജനകീയ ബോധവൽക്കരണം.
മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ചാണ് ബോധവൽക്കരണ ശ്രമങ്ങളും രക്തപരിശോധനയും നടത്തിയത്. രണ്ട് പഞ്ചായത്തുകളിലെ 14 വാർഡുകളിലും ഗ്രാമസഭകളോട് ചേർന്ന് സെമിനാർ ഒരുക്കി. ഉഴവൂരിൽ ജയ്ഹിന്ദ് പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിലും സെമിനാർ നടത്തി. സ്വരുമ പാലിയേറ്റീവ ്‌കെയർ വോളണ്ടിയർമാർക്കായും ബോധവൽക്കരണം നടത്തിയിരുന്നു.
ഡോ. ടി.എം ഗോപിനാഥപിള്ള, സ്വരുമ പാലിയേറ്റീവ് കെയർ കോർഡിനേറ്റർ ബെന്നി കോച്ചേരി, പാലിയേറ്റീവ് നഴ്‌സ് ദീപ്തി കെ. ഗോപാലൻ, എംഎൽഎസ്പി അശ്വനി, മോളിക്കുട്ടി സൈമൺ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മത്തായി, ബെൽജി ഇമ്മാനുവൽ, വൈസ് പ്രസിഡന്റുമാരായ അൽഫോൻസാ ജോസഫ്, ഉഷ രാജു, പഞ്ചായത്ത് സെക്രട്ടറിമാരായ പ്രദീപ്, ശ്രീകുമാർ എസ്. കൈമൾ, ഉഴവൂർ ജയ്ഹിന്ദ് പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സെക്രട്ടറി കെ.സി ജോണി എന്നിവരുടെ നേതൃത്വത്തിലാണ് സെമിനാറുള്ള ക്രമീകരണങ്ങൾ നടത്തിയത്.
സ്വരുമ പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഷിബി വെള്ളായിപറമ്പിൽ, കമ്മറ്റിയംഗങ്ങളായ വിജി അനിൽകുമാർ, സി.കെ. സന്തോഷ്, ജോസ് മണക്കാട്ട്, ഷാജി പുതിയിടം, ജോസ് സി. മണക്കാട്ട്, സുനിൽ അഞ്ചുകണ്ടത്തിൽ എന്നിവർ വിവിധസ്ഥലങ്ങളിൽ പ്രസംഗിച്ചു.