തിരുവനന്തപുരം: ഓണത്തിന് മുമ്പ് മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷന്‍ 11ാം തീയതി മുതല്‍ വിതരണം ചെയ്യും. ഒരു മാസത്തെ പെന്‍ഷനൊപ്പം രണ്ടുമാസത്തെ കുടിശ്ശികയാണ് നല്‍കുക. 1700 കോടി രൂപ ഇതിനായി ധനവകുപ്പ് അനുവദിച്ചു. 4500 കോടി കൂടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെയാണ് പെന്‍ഷന്‍ വിതരണം സാധ്യമാകുന്നത്. ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയാണ് മുന്‍കൂറായി എടുക്കാന്‍ അനുമതി നല്‍കിയത്.
അറുപത് ലക്ഷത്തോളം ആളുകള്‍ക്ക് 3,200 രൂപ വീതം ഓണത്തിന് മുൻപ് വീട്ടിലെത്തും വിധമാണ് ക്രമീകരണം.



