മൂന്നാമത് സഹകരണ എക്‌സ്‌പോ 21 മുതല്‍ മുപ്പത് വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും തമിഴ്‌നാട്, ബീഹാര്‍ സഹകരണ മന്ത്രിമാരും പങ്കെടുക്കും. വിവിധ സൊസൈറ്റികള്‍ എക്‌സ്‌പോയിലുണ്ടാകും. ഭരണഘടനാ വിഷയങ്ങള്‍ ഉള്‍പ്പെടെ എക്‌സ്‌പോയില്‍ ചര്‍ച്ച ചെയ്യും. 12 ടണ്‍ സഹകരണ ഉത്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഉത്പന്നങ്ങൾക്ക് കൂടുതല്‍ സ്വീകാര്യത ഉണ്ടാകുന്നുണ്ട്. ഓണ്‍ലൈന്‍ ബിസിനസ് രംഗത്തും കൂടുതല്‍ വ്യാപാരം നടത്താന്‍ കഴിയുന്നു. ഗുണനിലവാരത്തില്‍ ഉള്ള ചന്തകളും സ്‌കൂള്‍ മാര്‍ക്കറ്റുകളും നടത്താന്‍ കഴിയുന്നുണ്ട്.
സംസ്ഥാനത്ത് 108 സഹകരണ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. പുതുതായി നെല്ല് സംഭരണ, സംസ്‌കരണ, വിപണന സംഘങ്ങള്‍ തുടങ്ങും. കോട്ടയത്ത് സഹകരണ മേഖലയില്‍ അക്ഷര മ്യൂസിയം പ്രവർത്തിക്കുന്നുണ്ട്. 600ല്‍ പരം ഭാഷകള്‍ പരിചയപെടുത്താന്‍ കഴിയുന്നു. സഹകരണ മേഖലയിലെ പ്രശ്‌നപരിഹാരം ലക്ഷ്യമിട്ടാണ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നത്. വിഴിഞ്ഞം തുറമുഖം ആദ്യഘട്ടം കമ്മീഷനിങ് മെയ് 2ന് പ്രധാനമന്ത്രി നിര്‍വഹിക്കും. ചടങ്ങുകള്‍ സംഘാടക സമിതി ചേര്‍ന്ന് തീരുമാനിക്കും. വി ജി എഫ് കാര്യം പ്രധാനമന്ത്രി കേരളത്തിൽ എത്തുമ്പോഴും സൂചിപ്പിക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.