ദില്ലി: മുൻ വിദേശകാര്യമന്ത്രി കെ നട്‍വർ സിംഗ് അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. 95 വയസായിരുന്നു. ഇന്ത്യൻ വിദേശകാര്യ രംഗത്തും ഭരണരംഗത്തും വലിയ സംഭാവനകൾ നൽകിയ നേതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.
1953ൽ വിദേശകാര്യ സർവ്വീസിൽ ചേർന്ന നട്‍വർ സിംഗ് 1983ലാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. പോളണ്ടിലും പാകിസ്ഥാനിലും ഇന്ത്യൻ അംബാസഡറായിരുന്നു. രാജ്യം പത്മഭൂഷൺ നൽകി നട്‍വർ സിംഗിനെ ആദരിച്ചിരുന്നു. രാജസ്ഥാനിൽ നിന്ന് ലോക്സഭാംഗമായ നട്‍വർ സിംഗ് രാജീവ് ഗാന്ധി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നു 2004ലെ യുപിഎ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രിയായിരുന്നു.



