ചെങ്ങമനാട് : കേരളത്തിന്റെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റുമായിരുന്ന ആർ. ശങ്കറിന്റെ 52-ാം ചരമദിനം കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി ടൗൺ ജംഗ്ഷനിൽ ആചരിച്ചു. പ്രസിഡൻറ്സെബി കിടങ്ങേൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആർ.ശങ്കറിനെ അനുസ്മരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. കെ.ബി. സാബു പ്രസംഗിച്ചു. ആർ ശങ്കറിന്റെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടന്നു. വി. വി.വിശ്വനാഥൻ, ഷൈജൻ തോട്ടപ്പിള്ളി, രാധാകൃഷ്ണൻ ചെങ്ങാട്ട്, ടിനു തറയിൽ, റെന്നി ജോസ്, സ്റ്റീഫൻ പട്ടത്തി, ബിനോയ് കൂരൻ, എം.എസ് രതീഷ്, ബിജു കണിയാംകുടി, റെന്നി പാപ്പച്ചൻ, ബിജി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.



