ഒല്ലൂക്കര: മുൻ ക്ഷീരസംഘം പ്രസിഡൻ്റ്മാരെ ആദരിച്ചു. ഒല്ലൂക്കര ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ശ്രീമതി ഫ്രാൻസീനാ ഷാജു അദ്ധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. K.R രവി ഉദ്ഘാടനം നിർവ്വഹിച്ചു. നാളുകളായി ക്ഷീര സംഘങ്ങളുടെ നിലനില്പിന് താങ്ങും തണലുമായി പ്രവർത്തിച്ചവരെ ആദരിക്കുന്നതിൽ അതിയായ സന്തോഷിക്കുന്നുവെന്നും ഇത്തരം ആളുകളുടെ മഹനീയ പ്രവർത്തനങ്ങൾ പ്രശംസനിയമാണെന്ന് പറഞ്ഞു.
മിൽമാ ഫെഡറേഷൻ ഡയറക്ടർ ഭാസ്കരൻ, ആദം കാവിൽ ബ്ലോക്ക് വികസന കാര്യ സാൻറ്റിങ് കമ്മിറ്റി ചെയർമാൻ PS ബാബു, കേരള ബാങ്ക് മാർക്കറ്റിംങ്ങ് ഓഫീസർ ഷിനോജ്, കേരള ഗ്രാമീണ ബാങ്ക് മാനേജർ ഗോകുൽ, സർക്കിൾ യൂണിയൻ മെമ്പർ ജോസ് പാലോക്കാരൻ, വലക്കാവ് ക്ഷീര സംഘം പ്രസിഡണ്ട് ശശികുമാർ തുടങ്ങിയവർ സംസാരിച്ചു. വാണിയാംപാറ ക്ഷീരസംഘം പ്രസിഡണ്ട് മാത്യു നൈനാൻ സ്വാഗതവും മാന്നാം മംഗലം ക്ഷീര സംഘം പ്രസിഡണ്ട് ജോർജ് പന്തപ്പിള്ളി നന്ദിയും പറഞ്ഞു. ക്ഷീരവികസന ഓഫീസർ ജയലക്ഷ്മി കെ., ഡയറി ഫാം ഇൻസ്ടക്ടർ സ്മൃതി വാസുദേവൻ, ഹീരാ രോഹിത് , ഭരണ സമിതി അംഗങ്ങളായ ലളിത സദാനന്ദൻ, വർഗ്ഗീസ് ആക്കാശ്ശേരി, ജോസഫ് ജോർജ് മാന്തോട്ടം,ശാന്ത ശെൽവം, പൗലോസ് കുഴുപ്പുള്ളി, ആൻ്റണി മുട്ടകുളംസംഘം സെക്രട്ടറി ഡേവീസ് കണ്ണുക്കാടൻ, ജീവനക്കാരും നേതൃത്വം കൊടുത്തു.