നെടുമങ്ങാട് : സാമൂഹിക പ്രവര്‍ത്തകന്‍ ഷഫീഖ് ചെറിയപാലം മുസ്ലിം ലീഗില്‍ ചേര്‍ന്നു. മുസ്ലിംലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാന്‍ അംഗത്വവും പാര്‍ട്ടിയുടെ പതാകയും നല്‍കി ഷഫീഖിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. നേതാക്കളായ നെടുമങ്ങാട് എം.നസീര്‍, പുലിപ്പാറ യൂസഫ്, ഷിയാസ് പേരുമല, മുനീര്‍ വാളിക്കോട്, ഷെബിന്‍ ഗസല്‍, മഞ്ചയില്‍ സലീം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.