മുസ്ലിം പള്ളികളിലെ സർവേയുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കീഴ്‌ക്കോടതികളിലെ സര്‍വേ ഉത്തരവുകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇത്തരം ഹർജികള്‍ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് നൽകി. ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്ന തരത്തില്‍ നടപടികള്‍ ഉണ്ടാകരുതെന്ന് കോടതി നിർദേശം നൽകി. മുസ്ലിം പളളികളിലെ സര്‍വേ നടപടികള്‍ പാടില്ല. ഹർജികള്‍ വന്നാല്‍ തുടര്‍ നടപടി സ്വീകരിക്കരുത്. സുപ്രീം കോടതിയില്‍ നിന്ന് തീര്‍പ്പ് ഉണ്ടാകുന്നതുവരെ ഇടക്കാല ഉത്തരവ് നിലനില്‍ക്കും. ഗ്യാന്‍വാപി, മധുര, സംഭല്‍ തുടങ്ങിയ പളളികളിലെ സര്‍വേകള്‍ക്കും ഉത്തരവ് ബാധകമാകും.