Tuesday, August 5, 2025
No menu items!
Homeവാർത്തകൾമുല്ലപ്പെരിയാർ സുരക്ഷിതമെന്ന വിധി റദ്ദാക്കണം: സുപ്രീംകോടതിയിൽ പുതിയ ഹർജി

മുല്ലപ്പെരിയാർ സുരക്ഷിതമെന്ന വിധി റദ്ദാക്കണം: സുപ്രീംകോടതിയിൽ പുതിയ ഹർജി

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകൻ മാത്യു നെടുമ്പാറ ആണ് ഹർജി നൽകിയത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തിന് അവകാശമുണ്ടെന്നും 2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് മുൻപ് ഉണ്ടായ വിധികൾ നിയമപരമായി തെറ്റാണ്. വയനാട് ഉരുൾപൊട്ടൽ ദുരന്തം കണക്കിലെടുക്കണമെന്നും ഹർജിക്കാരൻ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.വയനാട് ദുരന്തത്തിന് പിന്നാലെയാണ് മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നത്. മുല്ലപ്പെരിയാർ ഡാം ഡികമ്മിഷൻ ചെയ്യണം എന്നാവശ്യവുമായി താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് രം​ഗത്തെത്തുന്നത്. മുല്ലപ്പെരിയാർ ഡാമിന്‍റെ പാട്ടക്കരാറിന്‍റെ സാധുത പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് സുപ്രീം കോടതി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments